
കൊച്ചി: രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം കേരള മർച്ചന്റ്‌സ് ചേംബർ ഒഫ് കൊമേഴ്‌സ് ഓണം ആഘോഷിച്ചു. പൂക്കളമത്സരം, തിരുവാതിരകളി, ഓണപ്പാട്ടുകളുടെ ഫ്യൂഷൻ, സംഘനൃത്തം തുടങ്ങിയവ ആഘോഷത്തിന് പൊലിമ കൂട്ടി.
ചേംബർ പ്രസിഡന്റ് കെ.എം. മുഹമദ് സഗീർ, യൂത്ത് വിംഗ് പ്രസിഡന്റ് കാർത്തിക്ക് എം.എസ്., കൊച്ചി മെട്രോ മാനേജിംഗ് ഡയറക്ടർ ലോക്‌നാഥ് ബെഹ്‌റ, ടി.ജെ. വിനോദ് എം.എൽ.എ., ചേംബർ മുൻ പ്രസിഡന്റുമാരായ എൽ.എ. ജോഷി, വി. ബാലകൃഷ്ണൻ എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.
ജനറൽ സെക്രട്ടറി സോളമൻ ചെറുവത്തൂർ, ട്രഷറർ സി. ചാണ്ടി, വൈസ് പ്രസിഡന്റുമാരായ യാസിർ അറാഫത്, പി. രമേഷ് , സെക്രട്ടറി ഇക്ബാൽ കല്ലേലിൽ, ലേബർ സെക്രട്ടറി എം.എ. ഉമ്മർ എന്നിവർ പങ്കെടുത്തു. നഗരസഭാ സ്ഥിരം സമിതി അദ്ധ്യക്ഷ ഷീബ ലാൽ മത്സരനങ്ങളിൽ പങ്കെടുത്തവർക്ക് ഉപഹാരങ്ങൾ നൽകി. പ്രസിഡന്റ് കെ.എം. മുഹമ്മദ് സഗീർ, ജനറൽ സെക്രട്ടറി സോളമൻ ചെറുവത്തൂർ എന്നിവർ പ്രസംഗിച്ചു.