flashmob-paravur-

പറവൂർ: പറവൂർ പൊലീസിന്റെ നേതൃത്വത്തിൽ ലഹരി വിമുക്തി 2022 പ്രചാരണത്തിന്റെ ഭാഗമായി പ്രൈവറ്റ് ബസ് സ്റ്റാൻഡിലും പഴയ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലും ഫ്ലാഷ്മോബ് നടത്തി. ലഹരിവിമുക്ത സന്ദേശമുയർത്തിയുള്ള ഹ്രസ്വനൃത്ത ശില്പങ്ങളുമായി പറവൂർ സെന്റ് അലോഷ്യസ് ഹൈസ്കൂളിലെ സ്റ്റുഡന്റസ് പൊലീസ് കേഡറ്റുകൾ ഫ്ലാഷ് മോബിൽ അണിനിരന്നു. ഇൻസ്‌പെക്ടർ ഷോജോ വർഗീസ്, സബ് ഇൻസ്‌പെക്ടർ ആർ. രാജികൃഷ്ണ എന്നിവർ നേതൃത്വം നൽകി. ഇന്ന് രാവിലെ 8.30ന് പറവൂർ കോടതി പരിസരത്ത് നിന്ന് വിദ്യാർത്ഥികളുടെ ബോധവത്കരണ റാലി നടക്കും.