പറവൂർ: പറവൂർ ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ഇന്ന് രാവിലെ പത്തിന് ഗുരുവന്ദനവും പൂർവ വിദ്യാർത്ഥി സംഗമവും നടക്കും. നഗരസഭാ ചെയർപേഴ്സൺ വി.എ.പ്രഭാവതി ഉദ്ഘാടനം ചെയ്യും. പി.ടി.എ പ്രസി‌ഡന്റ് കെ.എ.സാദത്ത് അദ്ധ്യക്ഷത വഹിക്കും. ഉയർന്ന വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളേയും ആദരിക്കും.