കൊച്ചി: കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച കെട്ടിടങ്ങൾക്ക് വേണ്ടത്രസൗകര്യങ്ങളില്ലെന്ന കാരണത്താൽ വിദ്യാലയങ്ങളിൽ സ്റ്റാഫ് ഫിക്‌സേഷനിൽ തസ്തികകൾ അനുവദിക്കാത്തതിൽ കെ.പി.എസ്.ടി.എ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. സർക്കാർ നേതൃത്വം നൽകി നിർമ്മിച്ച കെട്ടിടങ്ങളിൽ പോലും വിദ്യാഭ്യാസ ഓഫീസർമാർക്ക് വിശ്വാസമില്ലാതാകുന്നത് പൊതുവിദ്യാഭ്യാസ രംഗത്ത് അരക്ഷിതാവസ്ഥയ്ക്ക് കാരണമാകും. സർക്കാർ അടിയന്തരമായി ഇടപെട്ട് മുഴുവൻ വിദ്യാർത്ഥികളെയും അംഗീകരിച്ച്, അദ്ധ്യാപക തസ്തികൾ അനുവദിച്ച് പൊതു വിദ്യാഭ്യാസത്തെ ശക്തിപ്പെടുത്തണമെന്ന് യോഗം ആവശ്യപ്പെട്ടു. ജില്ലാ
പ്രസിഡന്റ് രഞ്ജിത്ത് മാത്യു അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ടി.യു. സാദത്ത്, ജില്ലാ സെക്രട്ടറി അജിമോൻ പൗലോസ്, ട്രഷറർ മിനിമോൾ തുടങ്ങിയവർ സംസാരിച്ചു.