കാലടി: മാണിക്യമംഗലം രഥം റസിഡന്റ്‌സ് അസോസിയേഷൻ വിവിധ പരിപാടികളോടെ ഓണാഘോഷം നടത്തി. ഡോ.സാജു തുരുത്തിലിന്റെ നേതൃത്വത്തിൽ പൂക്കളമൊരുക്കി. കെ.പി.സാജുവിന്റെ നേതൃത്വത്തിൽ വിവിധ കായിക മത്സരങ്ങളും നടത്തി. വൈകിട്ട് 5ന് സാംസ്‌കാരിക വിളംബര ജാഥയും മാവേലി എഴുന്നള്ളത്തും നടത്തി. രക്ഷാധികാരി കെ.പി. ജോസ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഡി.മാങ്കായിൽ, മുൻ പ്രസിഡന്റ് ടി.ഡി. ആന്റണി, എം.പി.സുരേഷ്, എം.പി.ജോളി, മനോജ് കുമാർ, പി.സജിത്ത് പി.വി .ജോർജ്, കെ.വി.ജോണി, എം.എ. തോമസ്, കെ.എ.ഡേവി, ടി.സി. ആന്റണി, ബിന്ദു ബാബു, പി.ഡി.ലോനപ്പൻ, ബിന്ദു ജയിംസ് എന്നിവർ സംസാരിച്ചു.