sanu-master

ആലുവ: ഗ്രന്ഥശാലകൾ കേരളത്തിന്റെ അഭിമാനസ്തംഭങ്ങളാണെന്ന് പ്രെഫ.എം.കെ.സാനു പറഞ്ഞു. നൊച്ചിമ സേവന ലൈബ്രറി ആൻഡ് റീഡിംഗ് റൂം സുവർണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സാംസ്കാരിക സേവകരുടെ സംഗമസ്ഥാനമാണ് ഗ്രന്ഥശാലകളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നൊച്ചിമ സേവന ലൈബ്രറി പ്രസിഡന്റ് പി.സി.ഉണ്ണി, സെക്രട്ടറി ഒ.കെ.ഷംസുദീൻ എന്നിവർ ചേർന്ന് എം.കെ.സാനുവിനെ ആദരിച്ചു. വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് അംഗം സുധീർ മീന്ത്രയ്ക്കൽ, എടത്തല പഞ്ചായത്ത് അംഗം ഷിബു പള്ളിക്കുടി, യുവകവി സുധി പനത്തടി, ആലുവ താലൂക്ക് ലൈബ്രറി കൗൺസിൽ കമ്മിറ്റി അംഗം കെ.എ.രാജേഷ്, സേവന വനിതാവേദി സെക്രട്ടറി ലൈല അഷറഫ്, യുവജനവേദി കൺവീനർ എ.എ. സഹദ്, ലൈബ്രറി കൗൺസിൽ അംഗം കെ.വി.അരുൺ കുമാർ, കെ.എ.അലിയാർ, എം.പി.നിത്യൻ, കെ.എം.ജൂഡ്, ടി.എ.ആഷിക്ക് എന്നിവർ സംസാരിച്ചു.