കൊച്ചി: തിരുവനന്തപുരം - ഹൈദരാബാദ് ശബരി എക്‌സ്‌പ്രസ് ട്രെയിനിലെ അംഗപരിമിതർക്കായുള്ള പ്രത്യേക ബോഗിയിൽ 60 വയസ് തോന്നിക്കുന്നയാളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ലഗേജ് ബെർത്തിൽ മുണ്ടിൽ തൂങ്ങിയ നിലയിലായിരുന്നു . ഇന്നലെ ഉച്ചയ്ക്ക് 12ന് എറണാകുളം നോർത്ത് സ്‌റ്റേഷനിൽ എത്തിയ ട്രെയിനിൽ റെയിൽവേ പൊലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടത്. ഈ ബോഗിയിൽ വേറെ യാത്രക്കാർ ഉണ്ടായിരുന്നില്ല. ടിക്കറ്റ് ഇല്ലാതെയാണ് ഇയാൾ യാത്ര ചെയ്തത്. ഏത് സ്റ്റേഷനിൽ നിന്നാണ് കയറിയതെന്ന് വ്യക്തമല്ല.