പള്ളുരുത്തി: ചെറിയ പുല്ലാര ശ്രീനാരായണ ഭജനസമിതിയുടെ ആഭിമുഖ്യത്തിൽ ഗുരു ജയന്തി ദിനമാഘോഷിച്ചു. ഗുരുദേവ പ്രതിമയ്ക്ക് മുന്നിൽ പുഷ്പാർച്ചന നടത്തി. തുടർന്ന് ഗുരുദേവ പ്രാർത്ഥനാ ഗീതങ്ങൾ ആലപിച്ചു. സമിതി പ്രസിഡന്റ് ടി.യു. രവീന്ദ്രൻ പീതവർണ്ണ പതാക ഉയർത്തി. ദീപം വത്സൻ സ്വാഗതം പറഞ്ഞു. രക്ഷാധികാരി കെ.വി. സുധീർ രാജ്, ജയന്തിദിന സന്ദേശം നൽകി. സി.എസ്.രാമചന്ദ്രൻ ഭദ്രദീപം തെളിച്ചു. ശ്രുതി ശങ്കർ, പി.എസ്.സുകുമാരൻ, ജി.ചന്ദ്രൻ, ആർ.ഐ.കേരളീയൻ, രജിത്ത്കുമാർ തുടങ്ങിയവർ നേതൃത്വം നൽകി.