കാലടി: കാഞ്ഞൂർ ഗ്രാമപഞ്ചായത്തിലെ 15 വാർഡുകളിലെ വീടുകളിൽനിന്ന് ശേഖരിച്ച മാലിന്യങ്ങൾ പുതിയേടം സർവീസ് സഹകരണബാങ്കിന്റെ സമീപമുള്ള പൊതുവഴിയിൽ നിരത്തിയിട്ടിട്ട് നാളേറെയായി. ഭക്ഷണാവശിഷ്ടങ്ങളും മറ്റും തള്ളുന്നതിനാൽ ഇവിടം തെരുവുനായ്ക്കളുടെ വിഹാരകേന്ദ്രമായി മാറി. തൊട്ടടുത്ത് ആൾ താമസമില്ലാത്ത കാട് വളർന്ന പ്രദേശമാണ്. ഇഴജന്തുക്കളുടെയും ശല്യം രൂക്ഷമാണ്. അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.