അങ്കമാലി: കിടങ്ങൂർ ഗാന്ധിനഗർ റെസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ഓണാഘോഷങ്ങളും കുടുംബക്ഷേമ സെമിനാറും നടന്നു. അഡ്വ. ചാർളി പോൾ ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് കെ. ശ്രീധരമേനോൻ അദ്ധ്യക്ഷനായി. സെക്രട്ടറി ടി.പി. ചാക്കോച്ചൻ, പഞ്ചായത്ത് മെമ്പർ ശ്രീകാന്ത്, ട്രഷറർ പി.എം.ഹരി എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായ ഫിയോ ഫ്രാൻസിസ് , പി.ജെ. ബാബു, ഇ.സി. ജോസ്, എ.വി. ജോയ്, ബെന്നി ഇടശേരി, എം.എസ്. രതീഷ്, ജോർജ് കുന്നപ്പിള്ളി, ഷീല രാജൻ എന്നിവർ നേതൃത്വം നൽകി.