thilakan-56

കാലടി: ഗായകനും സംഗീത സംവിധായകനുമായ ശ്രീമൂലനഗരം തിലക് നിവാസിൽ തിലകൻ (56) നിര്യാതനായി. കൊച്ചിൻ കലാഭവൻ, മുവാറ്റുപുഴ എയ്ഞ്ചൽ വോയ്സ് എന്നിവയുൾപ്പെടെ കേരളത്തിലെ പ്രധാന ഗാനമേള ട്രൂപ്പുകളിൽ നാല്പത് വർഷത്തോളമായി ഗായകനായിരുന്നു. സലിംബാവ സംവിധാനം ചെയ്ത മോഹിതം എന്ന ചിത്രത്തിനായി സംഗീത സംവിധാനം നിർവ്വഹിച്ചു. എ ആർ. റഹ്മാൻ, ഇളയരാജ എന്നിവരുടെ ഗാനങ്ങൾക്ക് ട്രാക്ക് പാടിയിട്ടുണ്ട്. കമലദളം എന്ന മലയാള ചിത്രത്തിനും ട്രാക്ക് പാടിയിരുന്നു. തിരുവൈരാണിക്കുളം ക്ഷേത്രവുമായി ബന്ധപ്പെട്ട് പത്തോളം ഗാനങ്ങൾക്ക് സംഗീതം നൽകി. പിതാവ്: നാരായണ കുട്ടൻ. അമ്മ: സരസ്വതി. ഭാര്യ: ശാന്തി (അദ്ധ്യാപിക)