
പള്ളുരുത്തി: കച്ചേരിപ്പടി ശ്രീനാരായണ ആദർശയുവജന സംഘത്തിന്റെ ആഭിമുഖ്യത്തിൽ ജയന്തി ദിനാഘോഷം നടത്തി. ഗുരുപൂജ, പതാക ഉയർത്തൽ, ഗുരു പ്രാർത്ഥന, തിരുവാതിര കളി, ദീപാരാധന, കരിമരുന്ന് പ്രയോഗം, കുട്ടികളുടെ കലാകായിക മത്സരങ്ങൾ എന്നിവ നടന്നു. പ്രസിഡന്റ് എൻ.ആർ. ഷിബു, സെക്രട്ടറി എസ്. സജീവൻ, ട്രഷറർ ജിതേഷ്, ഹരിക്കുട്ടി സ്വാമി, എൻ.ആർ. ഷിനിൽ, കുട്ടൻ പാട്ടത്തിൽ, സുജിത്ത് തുടങ്ങിയവർ സംബന്ധിച്ചു.