
അങ്കമാലി: വനം വകുപ്പ് മന്ത്രിയുടെ പാർട്ടിയായ എൻ.സി.പിയുടെ അങ്കമാലി ബ്ലോക്ക് കമ്മിറ്റി ഓഫീസിൽ കയറിക്കൂടിയ മരപ്പട്ടിയെ വകുപ്പ് ഉദ്യോഗസ്ഥരെത്തി പിടികൂടി കാട്ടിലേക്കയച്ചു. രക്ഷപെടാനുള്ള ശ്രമത്തിനിടെ ഓഫീസിന് മരപ്പട്ടി കാര്യമായ നാശനഷ്ടം വരുത്തി. ഓഫീസ് തുറക്കാനെത്തിയ ബ്ലോക്ക് പ്രസിഡന്റ് എം.കെ.രാജീവ്, എൻ.വൈ.സി സംസ്ഥാന ട്രഷറർ സനൽ മൂലൻകുടി, ജില്ലാ പ്രസിഡന്റ് പ്രവീൺ ജോസ്, മണ്ഡലം പ്രസിഡന്റ് ഷൈജൻ ചക്കിച്ചേരി എന്നിവർ അസഹ്യ ദുർഗന്ധത്തിന്റെയും നാശനഷ്ടങ്ങളുടെയും കാരണം അന്വേഷിച്ചപ്പോഴാണ് മരപ്പട്ടിയെ കണ്ടെത്തിയത്. വനം വകുപ്പിനെ അറിയിച്ചതിനെ തുടർന്ന് ബീറ്റ് ഫോറസ്റ്റ് ഓഫീസർ പി.വി.വിനീത ,റെസ്ക്യൂ ഓഫീസർ ശ്രീലേഷ് അയ്യംപുഴ, വാച്ചർ വർഗീസ് അയ്യംപുഴ എന്നിവരെത്തി മരപ്പട്ടിയെ പിടികൂടി വനത്തിലേക്കയച്ചു.