കാലടി: ഓണാഘോഷത്തിന്റെ ഭാഗമായി കാഞ്ഞൂർ നവയുഗ പുരുഷ സ്വയം സഹായസംഘത്തിന്റെ നേതൃത്വത്തിൽ കലാ,കായിക മത്സരങ്ങൾ സംഘടിപ്പിച്ചു. സമാപന സമ്മേളനം കാഞ്ഞൂർ പഞ്ചായത്ത് അംഗം ചന്ദ്രവതി രാജൻ ഉദ്ഘാടനം ചെയ്തു. മത്സര വിജയികൾക്ക് സമ്മാനങ്ങൾ നൽകി. ബി.എ.എം.എസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ കാവ്യ എം.ലെനിൻ,
ഇ.ആർ.അമിത എന്നിവരെ അനുമോദിച്ചു.
എം.കെ.ലെനിൻ, സിജു ഇട്ടുങ്ങപാടി, വത്സ രവി, കെ.എൻ.സന്തോഷ്, അനീഷ് രാജൻ, പി. വി.സാജു എന്നിവർ സംസാരിച്ചു.