
തോപ്പുംപടി: ഔവർലേഡീസ് ഹയർ സെക്കൻഡറി സ്കൂളിന്റെ നേതൃത്വത്തിൽ സുമനസ്സുകളുടെ സഹായത്തോടെ നിർമ്മിക്കുന്ന 176-ാമത്തെ വീടിന്റെ ശിലാസ്ഥാപനം ഹൈബി ഈഡൻ എം.പി നിർവഹിച്ചു. പ്രിൻസിപ്പൽ സി. ലിസ്സി ചാക്കാലക്കൽ അദ്ധ്യക്ഷത വഹിച്ചു.
ചെറിയ കടവ് ഇടവക വികാരി ഫാ.സെബാസ്റ്റ്യൻ പനച്ചിക്കൽ ആശിർവാദിച്ചു. പി.ടി.എ പ്രസിഡന്റ് ജോസഫ് സുമിത്, ടി.എം. റിഫാസ് തുടങ്ങിയവർ പ്രസംഗിച്ച . റോട്ടറി ക്ലബ് ഒഫ് കൊച്ചിൻ ഗ്ലോബലിന്റെ സഹകരണതോടെയാണ് ഈ വീടിന്റെ നിർമ്മാണ വസ്തുക്കൾ ലഭ്യമാക്കുന്നത്.