ആലുവ: പത്ത് ലക്ഷം രൂപ മുടക്കി രണ്ടാഴ്ച മുമ്പ് അറ്റകുറ്റപ്പണി ചെയ്തിട്ടും കാൽനടപോലും സാധ്യമല്ലാത്ത തരത്തിൽ വീണ്ടും തകർന്ന പെരുമ്പാവൂർ ദേശസാത്കൃത റോഡ് ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് കുട്ടമശേരി- ചാലക്കൽ ഭാഗത്ത് ജനം വഴിതടഞ്ഞു.
കീഴ്മാട് പഞ്ചായത്ത് പൗരസംരക്ഷണ സമിതിയുടെ പ്രവർത്തകർ കുട്ടമശേരി സർക്കാർ സ്‌കൂളിന് മുൻവശത്തെ തകർന്ന റോഡരികിലും പൗരസമിതിയും മാറമ്പിള്ളി ചാലക്കൽ ജനകീയ കൂട്ടായ്മയും മാമ്പിള്ളിയിലെ റോഡരികിലുമാണ് പ്രതിഷേധിച്ചത്. രക്ഷാധികാരി പി.എ.മെഹ്ബൂബ് പ്രതിഷേധങ്ങൾ ഉദ്ഘാടനം ചെയ്തു. പൗരസമിതി പ്രസിഡന്റ് അബൂബക്കർ ചെന്താര, കീഴ്മാട് പഞ്ചായത്ത് അംഗങ്ങളായ സതീശൻ കുഴിക്കാട്ടുമാലിൽ, സനില, റസീല ഷിഹാബ്, ബ്ളോക്ക് പഞ്ചായത്ത് അംഗം ഷാജിത നൗഷാദ്, ജോസഫ് കുര്യാപിള്ളി, എൻ.ഐ.രവീന്ദ്രൻ, പി.എ.മുജീബ്, മുജീബ് കുട്ടമശേരി, വി.എം.മുസ്തഫ, ഷാജിദ, എം.എസ്. അബ്ദുൽ കരീം, ഷാജി തോമസ്, കെ.കെ.രമേശൻ, എൻ.ഇ.ബഷീർ, ജബ്ബാർ വടക്കൻ, നൗഷാദ് പൂവത്തിങ്കൽ, ഷറഫുദ്ദീൻ, ടി.കെ.എം. അബ്ദുൽ അസീസ്, കെ.എ.അബ്ദുൽ ഗഫൂർ, ടി.എം.അബ്ദു സത്താർ, ടി.എം.ഷൗക്കത്തലി എന്നിവർ സംസാരിച്ചു.