nagaraju

കൊച്ചി: ഓരോ അമ്മമാരും അമ്മൂമ്മമാരും അവരവരുടെ വീടുകളിൽ സുരക്ഷിതരായി ജീവിക്കേണ്ടവരാണെന്നും അഗതി മന്ദിരങ്ങളിലേക്ക് തള്ളിവിടുന്ന പ്രവണത അവസാനിപ്പിക്കണമെന്നും സിറ്റി പൊലീസ് കമ്മി​ഷണർ സി.എച്ച്. നാഗരാജു . റെസിഡന്റ്സ് അപെക്‌സ് കൗൺസിൽ ജില്ലാ കമ്മിറ്റി 'അമ്മമാരോടൊപ്പം ഓണാഘോഷം' എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മക്കളും മരുമക്കളും ചേർന്നോ ഒറ്റയ്ക്കോ അമ്മമാരെ വീടുകളിൽ നിന്ന് ഒഴിവാക്കുന്നതിനെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കാൻ സർക്കാർ നിയമം കൊണ്ടുവന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് കെ.കെ.അബ്ദുൽ നാസർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് ഹാഷിം പറക്കാടൻ ഓണസന്ദേശം നൽകി.