ആലുവ: കടുങ്ങല്ലൂർ പഞ്ചായത്ത് 16-ാം വാർഡ് മുപ്പത്തടം സൗത്തിലെ ഓണാഘോഷവും കുടുംബസംഗമവും ജില്ലാ പഞ്ചായത്ത് അംഗം യേശുദാസ് പറപ്പിള്ളി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തിൽ അദ്ധ്യക്ഷത വഹിച്ചു. വാർഡ് അംഗം കെ.എൻ. രാജീവ്, മുപ്പത്തടം സഹകരണബാങ്ക് പ്രസിഡന്റ് വി.എം. ശശി, രത്‌നമ്മ സുരേഷ്, പഞ്ചായത്ത് അംഗം വി.കെ.ശിവൻ, കുടുംബശ്രീ സി.ഡി.എസ് അദ്ധ്യക്ഷ ഷീന രജീഷ് എന്നിവർ സംസാരിച്ചു.
ഫോട്ടോഗ്രഫർ കൃഷ്ണകുമാർ മുപ്പത്തടം, ശില്പി ബാലചന്ദ്രൻ, പഞ്ചായത്ത് ആംബുലൻസ് ഡ്രൈവർ രതീഷ്, മുൻ വാർഡ് അംഗങ്ങൾ, വിവിധ പരീക്ഷകളിൽ ഉന്നതവിജയം നേടിയവർ എന്നിവരെ ആദരിച്ചു. വാദ്യമേളങ്ങളും പുലിക്കളി ഉൾപ്പെടെയുള്ള ഓണക്കളികളുടേയും അകമ്പടിയോടെ സാംസ്‌കാരിക ഘോഷയാത്രയും നടന്നു. കുടുംബശ്രീ അംഗങ്ങൾ, വാർഡ് വികസനസമിതി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.