1

ഫോർട്ട് കൊച്ചി: റോ-റോയിൽ കയറ്റുന്നതിനിടെ ടോറസ് ലോറി മുന്നോട്ടും പിന്നോട്ടും എടുക്കാനാവാതെ കിടന്നതുമൂലം മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. ഐസ് കയറ്റിവന്ന കർണാടക ലോറിയുടെ മുൻഭാഗം റോ-റോയിൽ കയറിയെങ്കിലും തുടർന്ന് മുന്നോട്ടെടുക്കാനാവാതെ കുടങ്ങിപ്പോവുകയായിരുന്നു.

ടോറസ് ലോറിപോലുള്ള വലിയ ഭാരവാഹനങ്ങൾ റോ-റോയിൽ കയറ്റുന്നത് നിരോധിച്ചുകൊണ്ടുള്ള ബോർഡ് ഇരുകരയിലും സ്ഥാപിക്കണമെന്ന് വൈപ്പിൻ - ഫോർട്ട്‌ കൊച്ചി പാസഞ്ചേഴ്സ് അസോസിയേഷൻ ഭാരവാഹികളായ ഫ്രാൻസിസ് ചമ്മണിയും മുജീബ് റെഹ്മാനും ആവശ്യപ്പെട്ടു.