ആലുവ: എടത്തല ഗ്രാമപഞ്ചായത്ത് 18-ാം വാർഡ് ഒരുമ റെസിഡന്റ്സ് അസോസിയേഷന്റെ ഓണാഘോഷം സമാപിച്ചു. മഹാബലിയും പുലിക്കളിയും ആഘോഷത്തെ മികവുറ്റതാക്കി. വിജയികൾക്ക് പ്രസിഡന്റ് സിന്ധു ഗോപിനാഥ്, സെക്രട്ടറി കെ.എം. സജീബ് എന്നിവർ ചേർന്ന് സമ്മാനങ്ങൾ വിതരണംചെയ്തു. സുനീർ, സക്കീർ തനൂജ അഹമ്മദ്, പരീത്, സാജിത അബ്ബാസ് എന്നിവർ നേതൃത്വം നൽകി. അമ്മമാരുടെ വടംവലിയും നടന്നു.