വൈപ്പിൻ: ചെറായി സാമൂഹ്യ സേവാസംഘത്തിന്റെ ഓണാഘോഷത്തോടനുബന്ധിച്ച് കോസ്റ്റൽ മ്യൂസിക് ബാൻഡ് വാച്ചാക്കൽ സദാനന്ദൻ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് എൻ.കെ. ബാബു അദ്ധ്യക്ഷത വഹിച്ചു. സജിത്ത് ചെറായി, ഹരി ചെറായി, രഞ്ജിത്ത് സുബ്രഹ്മണ്യൻ, പറവൂർ അഞ്ജലി, മനോജ് ആലപ്പുഴ എന്നിവർ ഗാനമാലപിച്ചു.