ആലുവ: നഗരസഭാ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച കായികമത്സരങ്ങൾ ഒളിമ്പ്യൻ കെ.എം. ബിനു ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ ചെയർമാൻ എം.ഒ. ജോൺ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്‌സൺ സൈജി ജോളി സൈജി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ഫാസിൽ ഹുസൈൻ, ലത്തീഫ് പൂഴിത്തറ, മുനിസിപ്പൽ സെക്രട്ടറി ജെ. മുഹമ്മദ് ഷാഫി, കൗൺസിലർമാരായ ജയകുമാർ, ജെയ്‌സൺ പീറ്റർ, പി.പി. ജെയിംസ്, ഷമ്മി സെബാസ്റ്റ്യൻ എന്നിവർ സംബന്ധിച്ചു.
എം.എം. ജേക്കബ്, എം.എൻ. സത്യദേവൻ, വി.ടി. ചാർളി, തോമസ് പോൾ, അനിൽകുമാർ, വി. ചന്ദ്രൻ, ഉണ്ണിക്കണ്ണൻനായർ, അബ്ദുൾ അസീസ്, ലെനിൻ തോമസ്, ഫ്രാൻസിസ് മൂത്തേടൻ, എം.പി. ജെയിംസ്, കെ.പി. പോൾസൺ തുടങ്ങിയവർ മത്സരങ്ങൾക്ക് നേതൃത്വം നൽകി.