
ആലുവ: റൂറൽ ജില്ലയിൽ പൊലീസ് കസ്റ്റഡിയിലുള്ള 1526 വാഹനങ്ങൾ ലേലം ചെയ്യും. 308 നാലുചക്ര വാഹനങ്ങളും 144 മുച്ചക്ര വാഹനങ്ങളും, 893 ഇരുച്ചക്ര വാഹനങ്ങളുമാണുള്ളത്. കൂടാതെ 181 സ്‌ക്രാപ്പുകളുമുണ്ട്. കൂടുതൽ വാഹനങ്ങൾ മൂവാറ്റുപുഴയിലാണ്, 179. രണ്ടാമത് ഞാറക്കൽ, 150.
പോലീസ്, ജിയോളജി, റവന്യൂ, മോട്ടോർ വെഹിക്കിൾ തുടങ്ങി വിവിധ ഡിപ്പാർട്ട്‌മെന്റുകൾ പിടികൂടി സ്റ്റേഷനുകളിലും പരിസരത്തും, ക്യാമ്പുകളിലും കസ്റ്റഡിയിൽ സൂക്ഷിച്ചിട്ടുള്ള വാഹനങ്ങളാണ് നടപടികൾ പൂർത്തിയാക്കി ലേലം ചെയ്യുന്നത്. രജിസ്‌ട്രേഡ് ഉടമസ്ഥർ നിയമ നടപടികൾ പൂർത്തിയാക്കി വാഹനം ഏറ്റെടുക്കുന്നില്ലെങ്കിൽ അത് വിസമ്മതമായി പരിഗണിച്ച് 56 കെ.പി ആക്ട് പ്രകാരം നടപടി സ്വീകരിക്കുമെന്ന് എസ്.പി വിവേക് കുമാർ അറിയിച്ചു.