
മട്ടാഞ്ചേരി: രണ്ടുദിവസമായി ഭക്ഷണം പോലുമില്ലാതെ കെട്ടിടത്തിന്റെ രണ്ടാംനിലയിലെ പാരപ്പറ്റിൽ കുടുങ്ങിയ പൂച്ചയെ രക്ഷിച്ചു. ജെയിൻ ഫൗണ്ടേഷൻ ചെയർമാൻ മുകേഷ് ജെയിനും സുഹൃത്ത് ലോറൻസും ചേർന്നാണ് രക്ഷിച്ചത്. കരുവേലിപ്പടി ആർ.കെ. പിള്ള റോഡിൽ പരേതനായ അഹമ്മദ് സേട്ടിന്റെ കെട്ടിടത്തിലാണ് പൂച്ച കുടുങ്ങിയത്. രണ്ടു ദിവസമായി കുടുങ്ങിക്കിടക്കുന്ന പൂച്ചയുടെ അവസ്ഥ അയൽവാസിയാണ് മുകേഷ് ജെയിനിനെ അറിയിച്ചത്.തുടർന്നാണ്, അദ്ദേഹം സ്ഥലത്തെത്തി പൂച്ചയെ രക്ഷിച്ചത്.