
പള്ളുരുത്തി : കൊച്ചി നഗരസഭയിലെ 18, 19 ,20 ഡിവിഷനുകളിലെ റോഡിന്റെ ശോചനീയാവസ്ഥക്കെതിരെ ഓട്ടോ തൊഴിലാളികൾ പ്രതിഷേധ റാലി നടത്തി. പള്ളുരുത്തി കച്ചേരിപ്പടിയിൽ നിന്ന് ആരംഭിച്ച റാലി വിവിധ പ്രദേശങ്ങളിലൂടെ കച്ചേരിപ്പടിയിൽ തിരിച്ചെത്തി. പ്രതിഷേധയോഗം കെ.കെ.നിശാന്ത് ഉദ്ഘാടനം ചെയ്തു. സുധീർ അദ്ധ്യക്ഷത വഹിച്ചു. അജിത്, അൻവർ,നവാസ്,ഷമീർ,അൻസാർ എന്നിവർ സംസാരിച്ചു.