കളമശേരി: രാജഗിരി ഹയർ സെക്കൻഡറി സ്കൂളിന്റെ ആഭിമുഖ്യത്തിലെ ഫാബുല 2022 നാളെ ഉച്ചയ്ക്ക് റൂറൽ എസ്.പി വിവേക് കുമാർ ഉദ്ഘാടനം ചെയ്യും. ഫാ.വർഗീസ് കാച്ചപ്പിള്ളി അദ്ധ്യക്ഷത വഹിക്കും. അദ്ധ്യാപക-രക്ഷകർതൃ- വിദ്യാർത്ഥി കൂട്ടായ്മയാണ് ഫാബുല. രാജഗിരി സ്കൂൾ സ്ഥാപകൻ ഫാ.ഫ്രാൻസിസ് സാലസിന്റെ ഓർമയ്ക്കായുള്ള ഇന്റർ സ്കൂൾ ബാസ്കറ്റ്ബാൾ ടൂർണമെന്റ്. തെക്കേയിന്ത്യയിലെ 28 ടീമുകളും വിവിധ സ്കൂളുകളിൽ നിന്ന് 12 ടീമുകളും ഉൾപ്പെടുന്ന ഫുട്ബാൾ ചാമ്പ്യൻഷിപ്പ്, ആയിരത്തോളം കുട്ടികൾ പങ്കെടുക്കുന്ന കലാ മത്സരങ്ങൾ എന്നിവ പരിപാടിയുടെ ഭാഗമാകും. പ്രശസ്ത സംവിധായകൻ വിനയൻ, മകൻ വിഷ്ണു, കസ്റ്റംസ് സൂപ്രണ്ട് വിവേക് വാസുദേവൻ നായർ , സംവിധായകൻ വിനയ് കുമാർ, തുടങ്ങിയവരും സംബന്ധിക്കും.
വാർത്താസമ്മേളനത്തിൽ പ്രിൻസിപ്പൽ ഫാ.മാർട്ടിൻ മുണ്ടാടൻ, വൈസ് പ്രിൻസിപ്പൽ ഫാ.ജയിംസ് എർണാട്ട്, പി.ടി.എ വൈസ് പ്രസിഡന്റ് അജിത് കുമാർ, മദർ പി.ടി.എ പ്രസിഡന്റ് ഷെൽമ ജോസഫ് എന്നിവർ പങ്കെടുത്തു.