award

കൊച്ചി: ഖിസപ്പാട്ട് രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള എ.ഐ. മുത്തുക്കോയ തങ്ങൾ മെമ്മോറിയൽ അവാർഡിന് പാലക്കാട് മുണ്ടക്കോട്ട് കുറിശി സ്വദേശി കെ.എസ്.സുലൈമാൻ മൗലവി അർഹനായി. 32 വർഷം മാപ്പിള ചരിത്ര സാഹിത്യമേഖലയ്ക്ക് നൽകിയ സംഭാവന പരിഗണിച്ചാണ് അവാ‌ർഡ് നൽകുന്നതെന്ന് മദ്റസ നൂറുൽ ഇർഫാൻ അറബി കോളേജ് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

50,001 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. 18ന് രാത്രി 7ന് ആലുവ കുന്നത്തേരി നൂറുൽ ഇർഫാൻ കാമ്പസിൽ നൂറുൽ ഇർഫാൻ രക്ഷാധികാരി സയ്യിദ് മുഹിയുദ്ധീൻ അൽ ഹാബ് തങ്ങൾ ഇർഫാനി അവാർഡ് സമ്മാനിക്കും. പുരസ്കാരദാന സമ്മേളനം മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും.