tour

കൊച്ചി: വിനോദസഞ്ചാര മേഖലയിൽ പ്രവർത്തിക്കുന്നവരുടെ സംഘടനയായ കേരളൈറ്റ്സ് ട്രാവൽസ് ആൻഡ് ടൂറിസം കൺസോർഷ്യം (കെ.ടി.ടി.സി) ട്രാവൽ ഏജന്റുമാർക്കും ടൂർ ഓപ്പറേറ്റർമാർക്കുമായി ടൂ-ഷാർ മെഗാ ടൂറിസം മേള 17ന് കലൂർ ഗോകുലം പാർക്ക് ഹോട്ടലിൽ നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.

ഇന്ത്യയിലെയും വിദേശരാജ്യങ്ങിലെയും പ്രമുഖ ടൂർ കമ്പനികൾ, ഹോട്ടൽ ആൻഡ് റിസോർട്ട് ഗ്രൂപ്പുകൾ, ആയുർവേദ ടൂറിസം, ഫാം ടൂറിസം എന്നിവയുടെ നൂറോളം സ്റ്റാളുകൾ മേളയിൽ പ്രദർശിപ്പിക്കും. 17ന് ഉച്ചയ്ക്ക് 2 മുതൽ വൈകിട്ട് 7 വരെ പൊതുജനങ്ങൾക്ക് സ്റ്റാളുകൾ സന്ദർശിക്കാം. കെ.ടി.ടി.സി പ്രസിഡന്റ് മനോജ് എം.വിജയ്, സെക്രട്ടറി മെബിൻ റോയ്, ട്രഷറർ ഡെന്നി ജോസ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.