കൊച്ചി: തീർത്ഥാടനകേന്ദ്രമായ വല്ലാർപാടം ബസിലിക്കയിൽ വല്ലാർപാടത്തമ്മയുടെ തിരുനാളിന് നാളെ വൈകിട്ട് 5ന് വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് ഡോ.ഫ്രാൻസീസ് കല്ലറക്കൽ കൊടിയേറ്റും. തുടർന്നുള്ള ദിവ്യബലിയിൽ അദ്ദേഹം മുഖ്യ കാർമ്മികത്വം വഹിക്കും. ഒമ്പതുനാൾ നീളുന്ന തിരുനാളാഘോഷം 24 ന് സമാപിക്കും. ഒക്ടോബർ 1നാണ് എട്ടാമിടം. 2ന് പതിമൂന്ന് മണിക്കൂർ ആരാധനയുണ്ടായിരിക്കും. തിരുക്കർമ്മങ്ങൾ വല്ലാർപാടം ബസിലക്കയുടേയും കേരളവാണിയുടേയും യൂട്യൂബ് ചാനലുകൾ തത്സമയം സംപ്രേഷണം ചെയ്യും.