അങ്കമാലി: ഭാഷയും സംസ്കാരവും ആഗോളവത്കരണകാല ചിന്തകൾ എന്നീ വിഷയത്തിൽ മഞ്ഞപ്ര സാംസ്കാരികവേദിയുടെ നേതൃത്വത്തിൽ 17ന് വൈകിട്ട് 5.30 ന് സെമിനാർ നടക്കും. എ.പി. വർഗീസ് സ്മാരകഹാളിൽ നടക്കുന്ന പരിപാടി യു സി കോളേജ് പ്രിൻസിപ്പൽ ഡോ. എം.ഐ. പുന്നൂസ് ഉദ്ഘാടനം ചെയ്യും. മലയാള ഐക്യവേദി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എസ്. ഹരിദാസ് മുഖ്യപ്രഭാഷണം നടത്തും.