d
അകനാട് ഗവ:ഹയർ സെക്കൻഡറി സ്ക്കൂളിൽ സജ്ജീകരിച്ച ഡിജിറ്റൽ ലൈബ്രറി ബെന്നി ബഹനാൻ എം പി ഉദ്ഘാടനം ചെയ്യുന്നു മനോജ് മൂത്തേടൻ, പി പി അവറാച്ചൻ, ബേസിൽ പോൾ, ടി പി സജി, ജോഷി തോമസ് തുടങ്ങിയവർ സമീപം

കുറുപ്പംപടി: ജില്ലാ പഞ്ചായത്തിന്റെ സ്കൂൾ ലൈബ്രറികളുടെ നവീകരണ പദ്ധതിയുടെ ഭാഗമായി അകനാട് ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ആധുനിക സൗകര്യങ്ങളോടെ സജ്ജീകരിച്ച ഡിജിറ്റൽ ലൈബ്രറി ബെന്നി ബഹനാൻ എം.പി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം മനോജ് മൂത്തേടൻ അദ്ധ്യക്ഷത വഹിച്ചു.

ഉന്നതവിജയംനേടിയ വിദ്യാർത്ഥികൾക്ക് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അവാർഡുകൾ വിതരണംചെയ്തു. വിവിധ മേഖലകളിൽ ഉന്നതനേട്ടങ്ങൾ കൈവരിച്ച പൂർവവിദ്യാർത്ഥികളെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ആദരിച്ചു.

ജനപ്രതിനിധികളായ ബേസിൽ പോൾ, പി.പി. അവറാച്ചൻ, റോഷ്നി എൽദോ, എ.ടി. അജിത്കുമാർ, കെ.ജെ. മാത്യു, ഡോളി ബാബു, പ്രിൻസിപ്പൽ സിന്ധു .യു, ഹെഡ്മിസ്ട്രസ് എം.ആർ. ബോബി, ജോഷി തോമസ്, ടി.പി. സജി, പി.ടി.എ പ്രസിഡന്റ് എം.പി. പുരുഷൻ, സുനിൽ സി.കർത്ത, പി. കൃഷ്ണൻകുട്ടി, സി. സത്യൻ എന്നിവർ പ്രസംഗിച്ചു.