m
മുടക്കുഴ സി.ഡി.എസിന്റെ നേതൃത്വത്തിലുള്ള ഗ്രന്ഥശാല ദിനാചരണം പഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചൻ ഉദ്ഘാടനം ചെയ്യുന്നു

കുറുപ്പംപടി: മുടക്കുഴ സി.ഡി.എസിന്റെ നേതൃത്വത്തിൽ മുടക്കുഴ ഗ്രന്ഥശാലയിൽ ഗ്രന്ഥശാലാ ദിനമാചരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചൻ ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയർ പേഴ്സൻ ദീപ ശ്രീജിത്ത് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം പി.എസ്. സുനിത്ത്, സെക്രട്ടറി സാവിത്രി കുട്ടി, ഷിജി ബെന്നി, സാലി ബിജോയ് , രഞ്ജിത് കുമാർ, വിഷ്ണു, കുടുംബശ്രീ മിഷൻ കോ ഓർഡിനേറ്റർ ജിജി, അരുൺ, ലൈബ്രേറിയൻ ബിനോയ്, അനുവർഗീസ്, സാന്ദ്ര എന്നിവർ പ്രസംഗിച്ചു.