ksrtc

കൊച്ചി: കെ.എസ്.ആർ.ടി.സിയിൽ നിന്ന് വിരമിച്ചവർക്ക് മാസത്തിലെ ആദ്യ ആഴ്ചയിൽ പെൻഷൻ നൽകണമെന്ന സിംഗിൾബെഞ്ചിന്റെ ഉത്തരവു സർക്കാർ പാലിച്ചില്ലെന്നാരോപിച്ച് ട്രാൻസ്‌പോർട്ട് പെൻഷനേഴ്‌സ് ഫ്രണ്ട് ജനറൽ സെക്രട്ടറി കെ. അശോക്‌കുമാർ ഹൈക്കോടതിയിൽ കോടതിയലക്ഷ്യ ഹർജി നൽകി. ചീഫ് സെക്രട്ടറി വി.പി. ജോയ്, ഗതാഗത വകുപ്പു സെക്രട്ടറി ബിജു പ്രഭാകർ എന്നിവർക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. ഹർജി ഇന്നു പരിഗണിച്ചേക്കും.