ആലുവ: എം.ജി സർവകലാശാലക്ക് കീഴിലുള്ള കോളേജുകളിലെ മികച്ച എൻ.എസ്.എസ് യൂണിറ്റിനുള്ള അംഗീകാരം ഉൾപ്പെടെ നിരവധി നേട്ടങ്ങളുമായി ആലുവ സെന്റ് സേവ്യേഴ്സ് വനിതാ കോളേജ്. മികച്ച എൻ.എസ്.എസ് യൂണിറ്റിന് പുറമെ മികച്ച എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ അംഗീകാരവും എൻ.എസ്.എസ് ഫീമെയിൽ വോളന്റിയർ അംഗീകാരവുമാണ് സെന്റ് സേവ്യേഴ്‌സ് നേടിയത്.
2020 - 22 അദ്ധ്യയനവർഷത്തെ പ്രവർത്തനങ്ങൾക്കാണ് അംഗീകാരം. മികച്ച പ്രോഗ്രാം ഓഫീസറായി ഡോ. നിനു റോസിനെയും മികച്ച ഫീമെയിൽ വാളണ്ടിയറായി അനുപമ ബിജുവിനെയും തിരഞ്ഞെടുത്തും. വാളണ്ടിയർ പി.ജെ. അനീറ്റ പ്രത്യേക അഭിനന്ദനത്തിനും അർഹയായി.