അങ്കമാലി: സെന്റ് ആൻസ് കോളേജിൽ പ്രോഗ്രാമേഴ്സ് ദിനാചരണത്തോടനുബന്ധിച്ച് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ വർക്ക്ഷോപ്പ് സംഘടിപ്പിച്ചു. പ്രിൻസിപ്പൽ ക്യാപ്ടൻ ഡോ. എം.കെ. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കോളേജ് ചെയർമാൻ സി.എ. ജോർജ് കുര്യൻ പാറക്കൽ അദ്ധ്യക്ഷത വഹി​ച്ചു. അസി. പ്രൊഫ . നമിതാ ഷാജൻ വർക്ക്ഷോപ്പ് നയി​ച്ചു. അസി.പ്രൊഫ. ടീനു പി.ബാബു, വൈസ് പ്രിൻസിപ്പൽ അസി.പ്രൊഫ.കെ.കെ. ഉണ്ണിക്കൃഷ്ണൻ തുടങ്ങി​യവർ സംസാരി​ച്ചു.