benny-behanan-mp
ഭാരത് ജോഡോ യാത്രയുടെ ആലുവ നിയോജകമണ്ഡലം സ്വാഗതസംഘം ഓഫീസ് ബെന്നി ബഹന്നാൻ എം.പി ഉദ്ഘാടനം ചെയ്യുന്നു

ആലുവ: രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ ആലുവ നിയോജകമണ്ഡലം സ്വാഗതസംഘം ഓഫീസ് ബെന്നി ബഹന്നാൻ എം.പി ഉദ്ഘാടനം ചെയ്തു. അൻവർസാദത്ത് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. മുനിസിപ്പൽ ചെയർമാൻ എം.ഒ. ജോൺ, കെ.പി.സി.സി ജനറൽ സെക്രട്ടറി അബ്ദുൾമുത്തലീബ്, എം.എ. ചന്ദ്രശേഖരൻ, ഐ.എൻ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് വി.പി. ജോർജ്, ഡി.സി.സി ജനറൽ സെക്രട്ടറി ബാബു പുത്തനങ്ങാടി, ബ്ലോക്ക് പ്രസിഡന്റ തോപ്പിൽ അബു, യു.ഡി.എഫ് നിയോജകമണ്ഡലം ചെയർമാൻ ലത്തീഫ് പുഴിത്തറ, ദിലീപ് കപ്രശേരി, മണ്ഡലം പ്രസിഡന്റുമാരായ ബാബു കൊല്ലമാംപറമ്പിൽ, ഫാസിൽ ഹുസൈൻ തുടങ്ങിയവർ പ്രസംഗിച്ചു.