hsptl
മെഡിക്കൽ മിഷൻ ആശുപത്രിയുടെ സ്ഥാപക ദിനാഘോഷം കേരള മുൻ അഡീഷണൽ ചീഫ് സെക്രട്ടറി പി. എച്ച് കുര്യൻ ഉദ്ഘാടനം ചെയ്യുന്നു

കോലഞ്ചേരി: എം.ഒ.എസ്.സി മെഡിക്കൽ മിഷൻ ആശുപത്രിയുടെ 52-ാം സ്ഥാപക ദിനാഘോഷം കേരള മുൻ അഡീഷണൽ ചീഫ് സെക്രട്ടറി പി. എച്ച് കുര്യൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഡോ. തോമസ് മാർ അത്താനാസിയോസ് മെത്രാപ്പൊലീത്ത അദ്ധ്യക്ഷനായി. ആശുപത്രി സുവർണജൂബിലി സുവനീർ പ്രകാശിപ്പിച്ചു. 38 വർഷം സേവനം പൂർത്തിയാക്കിയ ജീവനക്കാരെ ആദരിച്ചു. ജീവനക്കാരുടെ കുട്ടികളിൽ ഉന്നതവിജയികൾക്ക് അവാർഡ് നൽകി. ആശുപത്രി സെക്രട്ടറി ജോയി പി. ജേക്കബ്, ഫാ. ജോൺ കുര്യാക്കോസ് തുടങ്ങിയവർ സംസാരിച്ചു.