നെടുമ്പാശേരി: വർദ്ധിച്ചുവരുന്ന ലഹരി ഭീകരതയ്ക്കെതിരെ കെ.സി.ബി.സി മദ്യവിരുദ്ധ സമിതിയുടെയും കേരള മദ്യവിരുദ്ധ ഏകോപന സമിതിയുടെയും ആഭിമുഖ്യത്തിൽ അത്താണി കവലയിൽ നടത്തിയ നിൽപ്പ് സമരം എം.എ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. ചാർളി പോൾ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഷൈബി പാപ്പച്ചൻ, കെ.എ. പൗലോസ്, കെ.ഒ. ജോയി, പി.ഐ. നാദിർഷ, ജയിംസ് കോറമ്പേൽ, എം.പി ജോസി, ശോശാമ്മ തോമസ്, സുഭാഷ് ജോർജ്, ചെറിയാൻ മുണ്ടാടൻ, ജോർജ് ഇമ്മാനുവേൽ, സിസ്റ്റർ റോസ് കാതറിൻ, തോമസ് മറ്റപ്പിള്ളി, ഡേവിസ് ചക്കാലക്കൽ, ജോസ് പടയാട്ടി, കെ.കെ. സൈനബ, എം.ഡി. ലോനപ്പൻ, ജോസ് ചാലിശേരി എന്നിവർ പ്രസംഗിച്ചു.