കൊച്ചി: നഗരത്തിൽ ഭീതി പടർത്തുന്ന തെരുവുനായ ആക്രമണത്തിനെതിരെ നടപടി ആവശ്യപ്പെട്ട് ബി.ജെ.പി നേതാക്കൾ കളക്ടർക്ക് നിവേദനം നൽകി. നായ്ക്കളെ വന്ധ്യംകരിച്ച് അനുയോജ്യമായ സ്ഥലങ്ങളിൽ സംരക്ഷിക്കണം.
നായ്ക്കളെ പൊതുസ്ഥലങ്ങളിൽ ഉപേക്ഷിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കാൻ കളക്ടർ, ആർ.ഡി.ഒ എന്നിവർ തയ്യാറാകണം. തെരുവുനായ ശല്യം ഒഴിവാക്കാൻ കോർപ്പറേഷൻ സെക്രട്ടറിക്കും പഞ്ചായത്ത് സെക്രട്ടറിക്കും പൊലീസ് ആക്ട് പ്രകാരം സ്റ്റേഷൻ ഹൗസ് ഓഫീസർക്കും അധികാരമുണ്ടെന്നിരിക്കെ ബന്ധപ്പെട്ടവർ ക്രിയാത്മക നടപടി സ്വീകരിക്കാത്തത് ജനങ്ങളോടുള്ള അവഗണനയാണെന്ന് ബി.ജെ.പി ആരോപിച്ചു. നേതാക്കാളായ സി.ജി.രാജഗോപാൽ, ടി.ബാലചന്ദ്രൻ, സജീവൻ കരുമക്കാട്, സി.പി.ബിജു എന്നിവരാണ് നിവേദനം നൽകിയത്.