01
മോറക്കാല കെ.എ. ജോർജ്ജ് മെമ്മോറിയൽ ലൈബ്രറിയിൽ നടന്ന ഗ്രന്ഥശാലാദിനാചരണം

കിഴക്കമ്പലം: മോറക്കാല കെ.എ. ജോർജ്ജ് മെമ്മോറിയൽ ലൈബ്രറിയിൽ ഗ്രന്ഥശാലാദിനം ആചരിച്ചു. സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്‌ക്കൂൾ പ്രിൻസിപ്പൽ പി.വി. ജേക്കബ് അക്ഷരദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് എം.കെ. വർഗീസ് അദ്ധ്യക്ഷനായി. സെക്രട്ടറി സാബു വർഗീസ്, സൂസൻ തോമസ്, വർക്കി കുര്യൻ, പി.ഐ. പരീകുഞ്ഞ്, ജെസി ഐസക്ക്, പുഷ്പ സണ്ണി, വത്സ എൽദോ തുടങ്ങിയവർ സംസാരിച്ചു.