spc
ലഹരിക്കെതിരെ ബിനാനിപുരം പൊലീസ്, സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച സൈക്കിൾ റാലി ഇൻസ്പെക്ടർ വി.ആർ. സുനിൽ ഫ്ലാഗ് ഓഫ് ചെയ്യുന്നു

ആലുവ: ലഹരിക്കെതിരെ ബിനാനിപുരം പൊലീസ് സ്റ്റുഡന്റ് പൊലീസ് കേഡറ്റിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച സൈക്കിൾറാലി ഇൻസ്പെക്ടർ വി.ആർ. സുനിൽ ഫ്ലാഗ് ഓഫ് ചെയ്തു. എസ്.ഐ പി. സുരേഷ്, എ.എസ്.ഐ ജോർജ് തോമസ്, സി.പി.ഒ രതിരാജ്, സാമൂഹ്യ പ്രവർത്തകൻ ജോബി തോമസ്, മുപ്പത്തടം ഗവ. ഹയർ സെക്കൻഡ സ്ക്കൂൾ അദ്ധ്യാപിക രാജശ്രീ, ഗായകൻ ജ്യോതിഷ് തുടങ്ങിയവർ പ്രസംഗിച്ചു.