കോലഞ്ചേരി: കടയിരുപ്പ് സിന്തൈ​റ്റ് ഇൻഡസ്ട്രീസ് സുവർണജൂബിലിയോടനുബന്ധിച്ച് കടയിരുപ്പ് ഹയർ സെക്കൻഡറി സ്‌കൂളിലെ 50 വിദ്യാർത്ഥികൾക്ക് സൗജന്യമായി സൈക്കിൾ വിതരണം ചെയ്യുന്നു. ഇന്ന് രാവിലെ പത്തിന് സിന്തൈ​റ്റ് ഇൻഡസ്ട്രീസ് മാനേജിംഗ് ഡയറക്ടർ ഡോ. വിജു ജേക്കബ് ഉദ്ഘാടനം നിർവ്വഹിക്കും. സി.വി.ജെ ഫൗണ്ടേഷനുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.