ചോറ്റാനിക്കര: പുതുവാശേരി മാമ്പുഴ എൻ.എസ്.എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ ചട്ടമ്പിസ്വാമി ജയന്തിദിനാഘോഷം സംഘടിപ്പിച്ചു. സ്വാമികളുടെ ചിത്രത്തിന് മുന്നിൽ കരയോഗം പ്രസിഡന്റ്‌ കെ.എസ്.ചന്ദ്രമോഹൻ പുഷ്പാർച്ചന നടത്തി. സ്വാമികളുടെ നവോത്ഥാന കാഴ്ചപ്പാടുകളെ അദ്ദേഹം വിവരിച്ചു. രാജൻ പാണാറ്റിൽ, വസന്തൻ വെട്ടത്ത്, ഗോവിന്ദൻ കുട്ടി തുഴപ്പാടത്ത് എന്നിവർ സംസാരിച്ചു.