കോലഞ്ചേരി: വീട്ടൂർ എബനേസർ ഹയർ സെക്കൻഡറി സ്‌കൂളിൽ സർഗോത്സവത്തിന് തുടക്കമായി. കേരള ഫോക്ക്ലോർ അക്കാഡമി ചെയർമാൻ ഒ.എസ്. ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സ്‌കൂൾ മാനേജർ സി.കെ. ഷാജി അദ്ധ്യക്ഷനായി. ഹെഡ്മിസ്ട്രസ് അനിത കെ.നായർ, പ്രിൻസിപ്പൽ ബിജുകുമാർ, അഡ്മിനിസ്‌ട്രേറ്റർ സുധീഷ് മിന്നി, പി.ടി.എ പ്രസിഡന്റ് എം.ടി. ജോയി, ജോളി റെജി, ജീമോൾ കെ.ജോർജ് തുടങ്ങിയവർ സംസാരിച്ചു.