കൊച്ചി: പരിസ്ഥിതി സൗഹൃദ വ്യാവസായിക ശില്പശാല 17ന് രാവിലെ 10 മുതൽ കലൂർ പി.ജി.എസ് വേദാന്തയിൽ നടക്കും. സംസ്ഥാന സർക്കാരിന്റെ പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന ഡയറക്ടറേറ്റ് , സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ്, കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയത്തിന് കീഴിലുള്ള സെന്റർ ഫോർ എൻവയോൺമെന്റ് ആൻഡ് ഡവലപ്‌മെന്റ്, ഗവ. ഒഫ് ഇന്ത്യ ജർമൻ ഇന്റർനാഷണൽ കോർപ്പറേഷൻ എന്നിവരുടെ സഹകരണത്തോടെ ഫിക്കിയാണ് ശില്പശാല സംഘടിപ്പിക്കുന്നത്. പ്ലാസ്റ്റിക് നിർമ്മാതാക്കൾ, പ്ലാസ്റ്റിക് വ്യവസായവുമായി ബന്ധപ്പെട്ടവർ, പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ടവർ, സർക്കാർ ഏജൻസികൾ തുടങ്ങിയവർക്ക് പങ്കെടുക്കാം. മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്ക് പങ്കെടുക്കാം. രജിസ്‌ട്രേഷൻ ഫീസ് ഉണ്ടായിരിക്കില്ല.രജിസ്റ്റർ ചെയ്യുന്നതിന്: https://forms.gle/XuSm8jyXotiaxmxq5 , 0484-4058041/42, Mob. 9746903555, kesc@ficci.com