മൂവാറ്റുപുഴ: കല്ലൂർക്കാട് കോസ്മോ പൊളിറ്റൻ റീഡിംഗ് ക്ലബ് ആൻഡ് ലൈബ്രറിയുടെ വജ്രജൂബിലി ആഘോഷം മന്ത്രി ആന്റണി രാജു ഇന്ന് വൈകിട്ട് 5ന് ഉദ്ഘാടനം ചെയ്യും. ലോഗോ പ്രകാശനം അഡ്വ. ഡീൻകുര്യാക്കോസ് എം.പിയും മിനിഹാൾ പി.ജെ. ജോസഫ് എം.എൽ.എയും പുതിയ കെട്ടിടം ഡോ. മാത്യു കുഴൽനാടൻ എം.എൽ.എയും ഉദ്ഘാടനം ചെയ്യും.
മുൻ എം.പിയേയും എം.എൽ.എയേയും എം.എം. മണി എം.എൽ.എയും സംസ്ഥാനത്തെ മികച്ചതഹസിൽദാർക്കുള്ള അവാർഡ് നേടിയ രഞ്ജിത് ജോർജിനെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസും മുൻ ലൈബ്രറി ഭാരവാഹികളെ ടെൽക്ക് ചെയർമാൻ പി.സി. തോമസും ആദരിക്കും. മുൻ എം.പി ജോയ്സ് ജോർജ്, മുൻ എം.എൽ.എ എൽദോ എബ്രാഹാം എന്നിവർ എൻഡോവ്മെന്റ് വിതരണം ചെയ്യും. പുസ്തകശേഖരണത്തിന്റെ ഉദ്ഘാടനം റവ. ഡോ. മാനുവൽ പിച്ചളക്കാട്ട് നിർവഹിക്കും. ലൈബ്രറി പ്രസിഡന്റ് ഡോ. ജോസ് അഗസ്റ്റിൻ അദ്ധ്യക്ഷത വഹിക്കും.
സെക്രട്ടറി ജോസ് ജേക്കബ് ,താലൂക്ക് ലൈബ്രറികൗൺസിൽ സെക്രട്ടറി സി.കെ. ഉണ്ണി, കല്ലൂർക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോർജ് ഫ്രാൻസിസ് തെക്കേക്കര, ജില്ലാ പഞ്ചായത്ത് മെമ്പർ റാണിക്കുട്ടി ജോർജ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ഷിവാഗോ തോമസ്, കെ.ജി. രാധാകൃഷ്ണൻ, ഗ്രാമ പഞ്ചായത്ത് മെമ്പർ ബാബു മനക്കപറമ്പൻ എന്നിവർ സംസാരിക്കും.
സ്വാഗതസംഘം ഭാരവാഹികളായ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോ. ജോസ് അഗസ്റ്റിൻ, ലൈബ്രറി സെക്രട്ടറി ജോസ് ജേക്കബ് എന്നിവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു.