തൃക്കാക്കര: ജില്ലയിലെ സമ്പൂർണ്ണ വെളിയിട വിസർജന വിമുക്ത നഗരസഭയായി മാറി തൃക്കാക്കര. ഒ.ഡി.എഫ് പ്ലസ് പദവിയാണ് തൃക്കാക്കരയ്ക്ക് ലഭിച്ചിരിക്കുന്നത്.
കേന്ദ്ര പാർപ്പിട ശുചിത്വകാര്യ മന്ത്രാലയമാണ് തൃക്കാക്കര നഗരസഭയെ ബഹുമതിക്ക് തിരഞ്ഞെടുത്തത്. എല്ലാ വീടുകളിലും ഉപയോഗയോഗ്യമായ ശൗചാലയങ്ങൾ ഉറപ്പാക്കുക, വീടുകളിലും അങ്കണവാടികളിലും സ്കൂളുകളിലും ജൈവ- അജൈവ മാലിന്യങ്ങൾ തരംതിരിക്കുക, ഹരിതകർമ്മ സേനയുടെ സേവനം ഉറപ്പാക്കുക,
ഒ.ഡി.എഫ് പ്ലസുമായി ബന്ധപ്പെട്ട ആറ് സ്ഥലങ്ങളിൽ ബോർഡുകൾ സ്ഥാപിക്കുക തുടങ്ങിയ മാനദണ്ഡങ്ങൾ തൃക്കാക്കര നഗരസഭ പാലിച്ചിരുന്നു.