വൈപ്പിൻ : എളങ്കുന്നപ്പുഴ എസ്.സി എസ്.ടി സഹകരണസംഘം ഭരണസമിതിയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ സി.പി. എം. പാനലിന് എതിരില്ല. 11 അംഗ ഭരണസമിതിയിലേക്ക് കെ. കെ. അനിൽകുമാർ, എം.ആർ. കമൽവ്യാസ്, ടി.സി. ചന്ദ്രൻ, പി.ബി. രാജേഷ്, വി. കെ. ശോഭൻ, കെ.കെ. ഷാലു, പി. കെ. സിബിൽകുമാർ, കെ.എസ്. സുനിൽ, എ.എ. ചന്ദ്രവല്ലി, ശാരി കൃഷ്ണ, സിനില പ്രവീൺ എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞതവണ സി.പി.ഐ, കോൺഗ്രസ്, ബി.ജെ.പി. ഉൾപ്പെട്ട സഖ്യത്തെ സി.പി. എം പരാജയപ്പെടുത്തിയിരുന്നു.