കളമശേരി: ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗികളുടെ സൗകര്യാർത്ഥം മൂന്ന് പുതിയ കൗണ്ടറുകൾ തുടങ്ങി. ഹൃദ്രോഗികൾക്ക് ജനറൽ ഒ.പി കൗണ്ടറിലെ തിരക്കൊഴിവാക്കാൻ കാർഡിയോളജി ഒ.പി യിൽ പ്രത്യേക രജിസ്ട്രേഷനും ബില്ലിംഗ് കൗണ്ടറും. പ്രവേശനം വേണ്ടിവരുന്ന രോഗികൾക്ക് ഫാസ്റ്റ് ഐ.പി ഇൻ വെസ്റ്റിഗേഷൻ ബില്ലിംഗ് കൗണ്ടർ. ജനറൽ ഒ.പി. രജിസ്ട്രേഷന് ഒരു കൗണ്ടർ കുടി തുടങ്ങും. ഈ മാസം 19 മുതലാണ് നടപ്പാക്കുന്നതെന്ന് മെഡിക്കൽ സൂപ്രണ്ട് ഡോ.ഗണേശ് മോഹൻ പറഞ്ഞു.