മൂവാറ്റുപുഴ: മുളവൂർ ഹിദായത്തുൽ ഇസ്ലാം മദ്രസയുടെ ഗോൾഡൻ ജൂബിലി ആഘോഷം 28, 29, 30 തീയതികളിൽ നടക്കും. മദ്രസ ഹാളിൽ നടന്ന പൂർവവിദ്യാർത്ഥി യോഗത്തിൽ മദ്രസ പരിപാലനസമിതി സെക്രട്ടറി കെ.എം. ബഷീർ അദ്ധ്യക്ഷത വഹിച്ചു. പരിപാലനസമിതി അംഗങ്ങളായ കെ.എം. റഫീഖ്‌, അഹമ്മദ് കബീർ, വി.എച്ച്. ഇബ്രാഹിം, എ.എം. അബ്ദുൽ സലാം എന്നിവർ സംസാരിച്ചു. പൂർവ വിദ്യാർത്ഥി കമ്മറ്റി ഭാരവാഹികളായി വി.കെ. റിയാസ് (ചെയർമാൻ), കെ.എം. അബ്ദുൽ കരീം (കൺവീനർ), എസ്.ഐ. അജാസ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.